തൃശൂർ: പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ സി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പൊള്ളത്തരങ്ങളുടെ രാജകുമാരനാണ് മുഖ്യമന്ത്രിയെന്നും ആർ.എസ്.എസ് അജണ്ട സന്നിവേശിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം അസി. സെക്രട്ടറി ടി. ഗോപിദാസ് അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, സി.ആർ. റോസിലി, ടി.ആർ. അനിൽകുമാർ, ഐ. സതീഷ് കുമാർ, റോയ് കെ. പോൾ, കെ.എൻ. രഘു, ശാന്ത അപ്പു, ജി.എം. അഖിൽ, ജയമോഹനൻ, അജയഘോഷ്, ഷാജു കുണ്ടോളി, ടി.കെ. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |