SignIn
Kerala Kaumudi Online
Thursday, 25 June 2026 4.06 AM IST

സേവന പദ്ധതികളുമായി ചാലക്കുടി ടൗൺ റോട്ടറി ക്ലബ്

salim

ചാലക്കുടി: ചാലക്കുടി ടൗൺ റോട്ടറി ക്ലബിന്റ 2026-27 വർഷത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, ആരോഗ്യ പരിരക്ഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, യുവജന വികസനം എന്നിവയ്ക്ക് മുൻതൂക്കം നൽകും. അഖില കേരള ചെസ് ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ സംഘടിപ്പിക്കും. വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി ആനകളുടെ സഞ്ചാരം മുൻകൂട്ടി തിരിച്ചറിയുന്ന എ.ഐ സംവിധാനം ഏർപ്പെടുത്തും. അങ്കമാലി എൽ.എഫ്. ആശുപത്രിയുടെ സഹകരണത്തോടെ നേത്രദാന ബോധവത്കരണ ക്യാമ്പുകളും ഒരുക്കും. കൃത്രിമ അവയവ വിതരണം, ആരോഗ്യ മേഖലയിലെ സംരക്ഷണം,ഭവന നിർമ്മാണം, ലഹരി വിൽപ്പന എന്നിവയ്‌ക്കെതിരെ ബോധവത്കരണം എന്നിവയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ സലിം മണപ്പറമ്പിൽ, അഡ്വ.സി.വി.ഷാജു,അഡ്വ.കുഞ്ഞുമോൻ കന്യാടത്ത്,പി.ഡി.ദിനേശ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL