തൃശൂർ: തൃശൂർ ജില്ലാ സഹകരണ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ആശുപത്രി പ്രസിഡന്റുമായ ടി.കെ. പൊറിഞ്ചുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളി. ഇൻഷുറൻസ് കാര്യം സംസാരിക്കാനെന്ന പേരിൽ എട്ടാം നിലയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കയറിപ്പിടിച്ചെന്നാണ് പരാതി. മുൻപും മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്ന ഇയാൾ ജാമ്യത്തിലായിരുന്നു. പരാതി ലഭിച്ചിട്ടും കോൺഗ്രസ് നേതൃത്വം പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതോടെ യുവതി കോടതിയിൽ രഹസ്യമൊഴി നൽകി. ഇതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഭരണസ്വാധീനം ഉപയോഗിച്ച് അറസ്റ്റ് തടയാനുള്ള നീക്കങ്ങൾക്കിടെയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി വന്നതെന്ന് ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |