തൃശൂർ: വിമല കോളേജിൽ കേരള സോഷ്യോളജിക്കൽ സൊസൈറ്റിയുടെ 42ാമത് ദേശീയ സെമിനാർ 25, 26, 27 തീയതികളിൽ നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കും. 'ഡിജിറ്റൽ സോഷ്യോളജി: ട്രാൻസ്‌ഫോർമേഷൻസ് ആൻഡ് ചാലഞ്ചസ്' എന്നതാണ് സെമിനാർ പ്രമേയം. പ്രബന്ധാവതരണങ്ങളിൽ മികച്ചതിന് പുരസ്‌കാരം നൽകും. സോഷ്യോളജി വിഭാഗത്തിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കേരളത്തിലെ വിവിധ കലാലയങ്ങൾക്കും അവാർഡുകൾ സമ്മാനിക്കും. സമാപന സമ്മേളനത്തിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡർ പി. വാഹിദ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തുമെന്ന് വിമല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ബീന ജോസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |