ചാലക്കുടി: ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ വിദ്യാഭ്യാസ സമ്മേളനം ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ ശനിയാഴ്ച നടക്കും. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ പ്രസിഡന്റ് ദിവ്യ ഷാജി അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.വേണുഗോപാൽ, ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ടി.എൻ. രാമൻ, ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.വി. വിനോദ്, ഭാരതീയ വിദ്യാനികേതൻ ജില്ല വൈസ് പ്രസിഡന്റ് രാകേഷ് എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |