ചാലക്കുടി :'പി.എം. ശ്രീ' പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ ചാലക്കുടി കൃഷിഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് ഉന്തും തള്ളിലും കലാശിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ ധർണ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.വി.ജോഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ എം.വി.ഗംഗാധരന്‍, ഉഷ പരമേശ്വരന്‍, പി. വി.വിവേക് ,അനില്‍ കദളിക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധു തൂപ്രത്ത് വി.എം. ടെന്‍സന്‍, എം. എസ് .ജയചന്ദ്രന്‍, ടി.വി. രാമകൃഷ്ണന്‍ കെ.കെ.സന്തോഷ്, സി.കെ. സഹജന്‍,കെ.ആര്‍.സജീവന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |