തൃശൂർ: നാളെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കേസുകളിൽ എക്‌സൈസ് മാത്രം അറസ്റ്റ് ചെയ്തത് 853 പേരെ. കഴിഞ്ഞ ലഹരിവിരുദ്ധ ദിനം മുതൽ ഈ ജൂൺ 24 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 13,273 കേന്ദ്രങ്ങളിൽ എക്‌സൈസും, പൊലീസും വനംവകുപ്പും ചേർന്ന് 317 ഇടങ്ങളിലും പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളിലും കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് എക്‌സൈസിന്റെ തീരുമാനം.
പിടികൂടിയത്
കഞ്ചാവ്: 234 കിലോഗ്രാം
ഹെറോയിൻ: 29.78 ഗ്രാം
ബ്രൗൺ ഷുഗർ: 13.47 ഗ്രാം
ഹാഷീഷ് ഓയിൽ: 2752 ഗ്രാം
എം.ഡി.എം.എ: 182 ഗ്രാം
ഗ്യാസ് സിലിണ്ടർ: 3000
പിടിച്ചെടുത്ത മൊബൈൽ: 20,000
പുകയില ഉത്പന്ന വിൽപ്പനയ്ക്ക് പിഴയടപ്പിച്ചത്: 14,56100
പരിശോധനകളിൽ പിടിച്ചെടുത്തത്: 6,25,000 രൂപ
വാഹന പരിശോധന: 49535
എൻ.ഡി.പി.എസ് കേസുകൾ: 864
അറസ്റ്റ് ചെയ്തത്: 853
വിമുക്തിയിൽ എത്തിയത് 17,586 പേർ
കഴിഞ്ഞ അഞ്ചര വർഷത്തിനുള്ളിൽ ലഹരിക്കടിമപ്പെട്ട് സർക്കാർ നിയന്ത്രണത്തിലുള്ള ചാലക്കുടി വിമുക്തിയിൽ മാത്രം ചികിത്സ തേടിയെത്തിയത്. 17,586 പേർ. ആയിരത്തിലേറെ പേരെ കിടത്തി ചികിത്സിച്ചു. 2020 മുതൽ കഴിഞ്ഞ മേയ് 31 വരെയുള്ള കണക്കാണിത്. 2018ലാണ് സർക്കാർ വിമുക്തിയെന്ന പേരിൽ ഡി. അഡിക്ഷൻ സെന്റർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചത്. പിന്നീട് ഓരോ വർഷവും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
വിമുക്തിയിലൂടെ നിരവധി പേരാണ് ഓരോ വർഷവും ലഹരിയിൽ നിന്നും മുക്തനാകുന്നത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
- കെ.കെ. രാജു, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ, ചാലക്കുടി
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനൊപ്പം ബോധവത്കരണ പരിപാടികളും നടക്കുന്നു.
- സി.കെ. സജികുമാർ, തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
ബോധവത്കരണ ക്ലബ്ബുകൾ
ഹൈസ്‌കൂൾ, ഹയർ സെക്കഡറി, വി.എച്ച്.എസ്.സി എന്നിവിടങ്ങളിലായി ബോധവത്കരണവുമായി ബന്ധപ്പെട്ട് 557 വിമുക്തി ക്ലബുകളും പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് 96 നേർക്കൂട്ടം ക്ലബ്ബുകളും ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് 50 ശ്രദ്ധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്. എക്‌സൈസ് പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സൺമാർ സൗജന്യമായി ക്ലാസെടുക്കുന്നു.
വിമുക്തിയിൽ ചികിത്സ തേടി എത്തിയവർ
2020
ഒ.പി: 2573
കിടത്തിച്ചികിത്സ: 93
2021
ഒ.പി: 2403
കിടത്തിച്ചികിത്സ: 118
2022
ഒ.പി: 3246
കിടത്തിച്ചികിത്സ: 161
2023
ഒ.പി: 2318
കിടത്തിച്ചികിത്സ: 169
2024
ഒ.പി: 2600
കിടത്തിച്ചികിത്സ: 174
2025
ഒ.പി: 2942
കിടത്തിച്ചികിത്സ: 190
2026 മേയ് 31 വരെ
ഒ.പി: 1504
കിടത്തിച്ചികിത്സ: 120
ആകെ: 17,586
കിടത്തിച്ചികിത്സ: 1025 പേർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |