SignIn
Kerala Kaumudi Online
Saturday, 27 June 2026 7.29 AM IST

കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധത ശ്ലാഘനീയം: സനീഷ് കുമാർ ജോസഫ് എം.എൽ.എ

photo
1

തൃശൂർ: കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധത ശ്ലാഘനീയമാണെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. കേരളകൗമുദി മാഗ്‌നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സി.കെ. മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ചാലക്കുടി എസ്.എൻ.ജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന തലമുറ നാളെയുടെ നാടിന്റെ അഭിമാനങ്ങളായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ആലിസ് ഷിബു അദ്ധ്യക്ഷയായി. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്) എം.വി.ഐ പി.വി. ബിജു വിശിഷ്ടാതിഥിയായി. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിയും കോടശേരി പഞ്ചായത്ത് അംഗവുമായ മനോജ് പള്ളിയിൽ, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് അരുൺ പ്രസന്നൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. തുടർന്ന് മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്‌നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളേക്കുറിച്ചും തെരഞ്ഞെടുക്കേണ്ട കോഴ്‌സുകളേക്കുറിച്ചും ക്ലാസ് നയിച്ചു. കേരളകൗമുദി ചാലക്കുടി ലേഖകൻ കെ.വി. ജയൻ കൃതജ്ഞത രേഖപ്പെടുത്തി.

അ​ശ്വി​ൻ​ ​പ്ര​ദീ​പ്


പാ​ര​മ്പ​രാ​ഗ​ത​ ​ജീ​വി​ത​ ​രീ​തി​ക​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​സ​ഞ്ച​രി​ക്കു​ന്ന​ ​മ​നു​ഷ്യ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ലും​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​ചി​ന്തി​ച്ചു​ ​തു​ട​ങ്ങി​യെ​ന്നും​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​യു​വാ​ക്ക​ളു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്.​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​കോ​ഴ്‌​സു​ക​ളും​ ​അ​തി​ന് ​സ​മീ​പി​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഏ​റെ​ ​പ്ര​ധാ​ന​മാ​ണെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​സ​ഹാ​യി​ക്കു​ന്ന​തി​ൽ​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​എ​ന്നും​ ​മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സ​രി​ഗ​ ​ഡി.​ ​മേ​നോൻ


വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വേ​ണ്ട​ ​സ​ഹാ​യ​ഹ​സ്ത​മാ​യി​ ​മ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​എ​പ്പോ​ഴും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​പ്പം​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​മ​നു​ഷ്യ​ ​ജീ​വ​നോ​ളം​ ​പ്ര​ധാ​ന​മാ​ണ് ​ഓ​രോ​ ​യു​വാ​ക്ക​ളു​ടെ​യും​ ​ക​രി​യ​റെ​ന്നും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ഗ​ ​ഡി.​ ​മേ​നോ​ൻ​ ​പ​റ​ഞ്ഞു.​ ​ക​രി​യ​റി​ന്റെ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​പാ​ളി​പ്പോ​യാ​ൽ​ ​ജീ​വി​തം​ ​ത​ന്നെ​ ​മാ​റ്റി​മ​റി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നും​ ​അ​വി​ടെ​യാ​ണ് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​പ്രാ​ധാ​ന്യം.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​യു​വാ​ക്ക​ളെ​യും​ ​നേ​രാ​യ​ ​പാ​ത​യി​ലേ​ക്ക് ​ന​യി​ക്കു​ക​യാ​ണ് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​എ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്


മാ​റു​ന്ന​ ​കാ​ല​ത്തി​ന് ​അ​നു​സ​രി​ച്ച് ​മാ​റി​വ​രു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​ട്രെ​ൻ​ഡു​ക​ളെ​ ​എ​ല്ലാ​വ​രും​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്നും​ ​മി​ക​ച്ച​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ഓ​രോ​ ​ചു​വ​ടും​ ​ശ്ര​ദ്ധ​യോ​ടെ​ ​മു​ന്നോ​ട്ട് ​വ​യ്ക്ക​ണ​മെ​ന്നും​ ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ് ​പ​റ​ഞ്ഞു.​ ​ഓ​രോ​ ​വ്യ​ക്തി​ക്കും​ ​അ​നു​യോ​ജ്യ​മാ​യ​ത് ​തെ​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്ന​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട​ല്ല​ ​ക​രി​യ​ർ​ ​തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.​ ​കൃ​ത്യ​മാ​യ​ ​പ​ഠ​ന​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മാ​ത്ര​മേ​ ​ഓ​രോ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​കോ​ഴ്‌​സ് ​തി​ര​ഞ്ഞെ​ടു​ക്കാ​വൂ​ ​എ​ന്നും​ ​ജോ​ബി​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ആ​ലീ​സ് ​ഷി​ബു

ന​മ്മു​ടെ​ ​ല​ഹ​രി​ ​കാ​യി​ക​ ​ലോ​ക​വും​ ​സാ​മൂ​ഹ്യ​ ​പ്ര​തി​ബ​ദ്ധ​ത​യു​മാ​യി​രി​ക്ക​ണ​മെ​ന്ന് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ആ​ലീ​സ് ​ഷി​ബു.​ ​ഒ​പ്പം​ ​വി​ദ്യാ​ഭ്യാ​സ​-​സാം​സ്‌​കാ​രി​ക​ ​മു​ന്നേ​റ്റ​വും​ ​ഉ​ണ്ടാ​ക​ണം.​ ​ലോ​ക​ത്തി​ന്റെ​ ​മ​ന​സ് ​ഇ​പ്പോ​ൾ​ ​ഫു​ട്ബാ​ളി​ന് ​പി​റ​കെ​യാ​ണ്.​ ​ഭാ​വി​ ​ത​ല​മു​റ​യു​ടെ​ ​വാ​ഗ്ദ്ധാ​ന​ങ്ങ​ളാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഇ​ത് ​തി​രി​ച്ച​റി​യ​ണം.​ ​ല​ഹ​രി​യെ​ ​അ​ക​റ്റാ​ൻ​ ​കാ​യി​ക​ ​രം​ഗ​ത്തെ​ ​നെ​ഞ്ചി​ലേ​റ്റ​ണം.​ ​ജീ​വി​ത​ത്തി​ന്റെ​ ​വ​ഴി​കാ​ട്ടി​യാ​ണ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​മേ​ഖ​ല.​ ​മ​ന​സി​നി​ണ​ങ്ങി​യ​ ​കോ​ഴ്‌​സു​ക​ളാ​യി​രി​ക്ക​ണം​ ​തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.​ ​ഇ​തി​നെ​ല്ലാം​ ​സ​ഹാ​യ​ക​ര​മാ​ണ് ​ഇ​ത്ത​രം​ ​ക്ലാ​സു​ക​ൾ.​ ​ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ ​ദൗ​ത്യം​ ​മാ​തൃ​കാ​പ​ര​മാ​ണ്.

പി.​വി.​ബി​ജു.

വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യ്ക്കു​മെ​ല്ലാം​ ​മു​ക​ളി​ലാ​ണ് ​വാ​ഹ​ന​ ​ഡ്രൈ​വിം​ഗെ​ന്ന് ​റീ​ജി​യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ് ​(​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്)​എം.​വി.ഐ
പി.​വി.​ ​ബി​ജു.​ ​മ​ന​സും​ ​ശ​രീ​ര​വും​ ​ത​ല​ച്ചോ​റു​മെ​ല്ലാം​ ​ഒ​രു​പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ ​നി​മി​ഷ​മാ​ണ് ​വാ​ഹ​നം​ ​ഓ​ടി​ക്കു​ന്ന​ ​സ​മ​യം.​ ​സെ​ക്ക​ന്റു​ക​ളു​ടെ​ ​അം​ശ​ങ്ങ​ളി​ലാ​ണ് ​സ​ന്ദ​ർ​ഭോ​ചി​ത​മാ​യി​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കേ​ണ്ടി​വ​രു​ക.​ ​ഇ​തി​ൽ​ ​ര​ണ്ടാ​മ​തൊ​രു​ ​അ​വ​സ​ര​മു​ണ്ടാ​കി​ല്ല.​ ​ഏ​കാ​ഗ്ര​ത​യാ​ണ് ​അ​ടി​സ്ഥാ​നം.​ ​കു​ടും​ബ​ങ്ങ​ളു​ടെ​യും​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​ബാ​ദ്ധ്യ​ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ലാ​ണെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്ന​താ​വ​ണം​ ​വി​ദ്യാ​ഭ്യാ​സം.​ ​കേ​ര​ള​ ​കൗ​മു​ദി​ ​ന​ട​ത്തു​ന്ന​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ​ലി​യ​ ​പ്ര​ചോ​ദ​ന​മാ​ണ്.

മ​നോ​ജ് ​പ​ള്ളി​യി​ൽ....

ല​ഹ​രി​യെ​ ​ചെ​റു​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്വ​യം​ ​മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ​ചാ​ല​ക്കു​ടി​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​സെ​ക്ര​ട്ട​റി​യും​ ​കോ​ട​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​വു​മാ​യ​ ​മ​നോ​ജ് ​പ​ള്ളി​യി​ൽ.​ ​ല​ഹ​രി​യു​ടെ​ ​ഭ​വി​ഷ​ത്ത് ​എ​ന്താ​കു​മെ​ന്ന​ ​തി​രി​ച്ച​റി​വ് ​മ​റ്റു​ള്ള​വ​രെ​ ​പ​റ​ഞ്ഞ് ​ബോ​ധ്യ​പ്പെ​ടു​ത്താ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​ഴി​യ​ണം.​ ​ഭാ​വി​യു​ടെ​ ​പ്ര​തീ​ക്ഷ​ക​ളാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ല​ഹ​രി​യു​ടെ​ ​ഇ​രു​ണ്ട​ ​ലോ​ക​ത്തേ​ക്ക് ​ത​ള്ളി​വി​ടാ​തി​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രു​ക​ളും​ ​പ്ര​തി​രോ​ധ​വു​മാ​യി​ ​രം​ഗ​ത്തു​വ​ര​ണം.​ ​ല​ഹ​രി​ക്കെ​തി​രെ​ ​കാ​യി​ക​ ​ലോ​ക​ത്തി​ന്റെ​ ​വാ​തി​ലു​ക​ൾ​ ​തു​റ​ക്കു​ന്ന​താ​ക​ണം​ ​പ്ര​തി​രോ​ധം.​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ​ലി​യൊ​രു​ ​വ​ഴി​കാ​ട്ടി​യാ​ണ്.

ഒ​ഴു​കി​യെ​ത്തി​ ​കൗ​മാ​ര​ക്കൂ​ട്ടം

തൃ​ശൂ​ർ​:​ ​കേ​ര​ള​കൗ​മു​ദി​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ലേ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വ​ൻ​ ​ഒ​ഴു​ക്ക്.​ ​ചാ​ല​ക്കു​ടി​ ​എ​സ്.​എ​ൻ.​ജി​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ലൂ​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ച​ത് ​മു​ത​ൽ​ ​പ്ല​സ് ​ടു​ ​വി​ജ​യി​ക​ളു​ടെ​ ​തു​ട​ർ​ച്ച​യാ​യ​ ​വ​ര​വാ​യി​രു​ന്നു​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​നി​ശ്ച​യി​ച്ച​ ​സ​മ​യം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നീ​ട്ടേ​ണ്ടി​ ​വ​രും​വി​ധം​ ​വ​ലി​യ​ ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​അ​ന​ന്ത​ ​സാ​ദ്ധ്യ​ത​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​ഫൗ​ണ്ട​ർ​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പും​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ഗ​ ​ഡി​ ​മേ​നോ​നും​ ​ന​യി​ച്ച​ ​സെ​ഷ​നു​ക​ൾ​ ​കേ​ട്ടി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സം​ശ​യ​ങ്ങ​ൾ​ ​ചോ​ദി​ക്കാ​നും​ ​മ​റ​ന്നി​ല്ല. ഏ​ത് ​രാ​ജ്യ​മാ​ണ് ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷി​തം​ ​ഏ​ത് ​ജോ​ലി​യാ​ണ് ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ത് ​തു​ട​ങ്ങി​യ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു​ ​കു​ട്ടി​ക​ളി​ലേ​റെ​പ്പേ​ർ​ ​ചോ​ദി​ച്ച​ത്.​ ​പ്ല​സ് ​ടു​ ​പ​ഠ​ന​ത്തി​നു​ ​ശേ​ഷം​ ​എ​ങ്ങ​നെ​ ​കൃ​ത്യ​മാ​യ​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കാം​ ​എ​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ന​യി​ച്ച​ ​സെ​ഷ​നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​നി​റ​ ​കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL