തൃശൂർ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂർ കോർപ്പറേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് യുവതലമുറയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കമ്മീഷണർ ഒഫ് പൊലീസ് നഗുൽ ആർദേശ്മുഖ് ഐ.പി.എസ്, എക്‌സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സജീവ് കുമാർ, രോഹിത് നന്ദകുമാർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, അഡ്വ.വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, ഷീന ചന്ദ്രൻ, ടി.ആർ.സന്തോഷ്, കരോളി ജോഷ്വാ, കെ.ഗോപാലകൃഷ്ണൻ, മേഫി ഡെൽസൺ എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |