
തൃശൂർ: അവാസ്തവ പ്രചാരണങ്ങളിലൂടെ പാർട്ടിയെ വിവാദങ്ങളിൽപ്പെടുത്തി സംഘടനാ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ ആർക്കും സാധിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. മറ്റത്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അവജ്ഞയോടെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റത്തൂരിൽ ബി.ജെ.പി ബന്ധമുണ്ടാക്കി പാർട്ടിയെയും ജനങ്ങളെയും വഞ്ചിച്ചവരെ പുറത്താക്കിയതാണെന്ന് നേതൃത്വം പലതവണ വ്യക്തമാക്കിയതാണ്. പൊതുസമൂഹത്തിൽ വിലയില്ലാത്തവരുടെ വിഴുപ്പലക്കലുകൾ കൊണ്ട് തൃശൂരിലെ കോൺഗ്രസിനെ തകർക്കാനാവില്ലെന്നും അഡ്വ. ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |