
ചെറുതുരുത്തി: തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുതുരുത്തി സെന്ററിൽ യു.ഡി.എഫ് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മായ ഉദയൻ അദ്ധ്യക്ഷയായി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ.സൈതലവി മുഖ്യപ്രഭാഷണം നടത്തി. സി.കെ.എം. അഷറഫ്, വി.പി. പ്രസാദ്, പി.ടി. തമ്പി മണി, ബീന രവി, പി.പത്മജ, ആരിഫ മേച്ചരിക്കുന്നത്ത്, സൈനബ, കെ. മോഹൻദാസ്, ഒ.യു.ബഷീർ, അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |