
ഏനാമാവ്: ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌ക്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗവും മെറിറ്റ് ഡേ യും ആഘോഷിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോസ് വാവേലി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്, 9 എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് സ്‌കോളർഷിപ്പ് മത്സര പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ മെമൊന്റൊ നൽകി ആദരിച്ചു. 'സ്മൃതി സാഗരം' ഡിജിറ്റൽ ആൽബം സ്‌കൂൾ മാനേജർ ഫാ.തോമസ് ചൂണ്ടൽ വാർഡ് മെമ്പർ അംബിക ജോജന് നൽകി പ്രകാശനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ജോഷി പോൾ, എ.എച്ച്.ഫൈസൽ, എ.ടി.ചാക്കോ, ജോളി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. 2026-27 വർഷത്തേക്ക് 21 അംഗ പി.ടി.എ എക്‌സികൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ജോസ് വാവേലി (പ്രസിഡന്റ്), എ.എച്ച്.ഫൈസൽ(വൈസ് പ്രസിഡന്റ്),ജോളി സ്റ്റീഫൻ (മദർ പി.ടി.എ പ്രസിഡന്റ്), മുനീറ സുഹൈൽ (മദർ പി.ടി.എ വൈസ് പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |