അത്താണി : നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സ്‌കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ലഹരി വിമുക്ത കേരളം യോഗയിലൂടെ എന്ന ബോധവത്കരണ പരിപാടി നഗരസഭ ചെയർപേഴ്‌സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ പി.എ. അഷറഫ് അദ്ധ്യക്ഷനായി. ആര്യംപാടം സർവോദയം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.ജി.ഷീബ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രഥമ അദ്ധ്യാപിക ഗീത സജീവ് മേനോൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എം.കെ.ലിജി, കെ. അജിത്, കെ.ആർ.പ്രദീപൻ, എം.ശശികുമാർ, സി.എം.സണ്ണി,സിനോ സേവി, മാർഷൽ സി.രാധാകൃഷ്ണൻ, എസ്.ജെ. കിഷോർ, അമൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |