SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

കർഷകസഭയും ഞാറ്റുവേലച്ചന്തയും

njatuvela

തിരൂർ: കോലഴി പഞ്ചായത്ത് കൃഷിഭവൻ, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരൂർ സെന്ററിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേലച്ചന്തയും പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമിത ഷാജി അദ്ധ്യക്ഷയായി. പുഴയ്ക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എസ്. പ്രതീഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. പ്രസാദ്, കോലഴി കൃഷിഭവൻ ഓഫീസർ എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കർഷക സെമിനാറും നടീൽ വസ്തുക്കളുടെ വിൽപ്പനയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL