SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

ചക്കദിനാചരണം

jack

ചാലക്കുടി: ആഗോള ചക്ക കൂട്ടായ്മയായ 'ചക്കക്കൂട്ടം' സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂലായ് നാലിന് ചക്കദിനം ആചരിക്കും. പടിഞ്ഞാറെ ചാലക്കുടിയിലെ ബദൽ ജീവിത പഠന കേന്ദ്രത്തിൽ രാവിലെ പത്തിനാണ് പരിപാടി. സെമിനാർ, ഉത്പന്ന പ്രദർശനം, വിപണന സാദ്ധ്യതകൾ കണ്ടെത്തൽ എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുക. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, പുതിയ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ചക്കയുടെ വിവിധ ഉത്പന്നങ്ങൾ രുചിക്കാനും വാങ്ങാനും മേളയിൽ സൗകര്യമുണ്ടാകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 87140 98430.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL