SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

സാമൂഹ്യനീതി വകുപ്പ് ലഹരി വിരുദ്ധ ദിനാചരണം

lahari

തൃശൂർ:ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് എൻ.എസ്.എസ് വളണ്ടിയർമാർക്കും എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സെന്റ്‌തോമസ് കോളേജിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഫാ.ഡോ.കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിത്ത് വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള,ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.മിജോസ്,എൻ.എസ്.എസ്.പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഡെയ്സൺ പനങ്ങാട്ടിൽ,ഡോ. റീജ ജോൺസൺ,തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപൻ,ജില്ലാ സാമൂഹ്യനീതി സീനിയർ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL