
ചൂണ്ടൽ: തെരുവുനായ ശല്യത്തെത്തുടർന്ന് രണ്ടുദിവസമായി അവധി പ്രഖ്യാപിച്ച ചൂണ്ടൽ ഗവ. യു.പി സ്‌കൂളിൽ പഠനം പുനരാരംഭിച്ചു. സ്‌കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന തെരുവുനായ്ക്കളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടിയതോടെയാണ് പ്രവർത്തനം സാധാരണ നിലയിലായത്.
സ്‌കൂൾ പരിസരത്ത് തെരുവുനായ്ക്കൾ പ്രസവിച്ചതും വിദ്യാർത്ഥികൾക്ക് നേരെ അക്രമഭീഷണി ഉയർന്നതുമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകയും പിന്നീട് ഈ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ എട്ടോളം നായ്ക്കളെ പിടികൂടിയതോടെയാണ് സ്‌കൂൾ തുറക്കാൻ സാഹചര്യമൊരുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |