
തൃശൂർ: സർക്കാരിന്റെ പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ ബി.ജെ.പി പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ 100സർക്കാർ ഓഫീസുകളിലേക്ക് സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. ആഗസ്റ്റ് 1മുതൽ 10വരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 90 സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് 2മാസം കഴിഞ്ഞിട്ടും ദളിത് വഞ്ചന തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്യുന്നതും വകമാറ്റുന്നതും തടയാൻ നിയമനിർമ്മാണം നടത്തുക, വിദ്യാർത്ഥികളുടെ ലാംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |