
തൃശൂർ: കുട്ടനെല്ലൂർ സി.അച്ചുതമേനോൻ ഗവ.കോളേജിൽ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള 4വർഷ ബിരുദ ക്ലാസുകളുടെ ഓറിയന്റേഷൻ സംഘടിപ്പിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല രജിസ്ട്രാർ ഡോ.സാബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ്‌പ്രിൻസിപ്പൽ ഡോ.ഡി.ശ്രീപാർവതി അദ്ധ്യക്ഷയായി. കോർപ്പറേഷൻ കൗൺസിലർ ഹരീഷ് മോഹൻ വിശിഷ്ടാതിഥിയായി. തുടർന്ന് ഡോ.സ്മിത ആർ. കോഴ്‌സിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പി.ടി.എ.വൈസ് പ്രസിഡന്റ് എം.ഡി. റോയ്, ഡോ.ടി.എൽ. സോണി, ഡോ.കെ.വി. എൽദോസ്, എം.വാണി, ഡോ.ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ടി.എസ്.മാളവിക തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |