
പുതുക്കാട്: മുൻ കൃഷി വകുപ്പ് മന്ത്രി പി.പി ജോർജ്ജ് മാസ്റ്ററുടെ പേരിൽ ജന്മനാട്ടിൽ മികച്ച കർഷകന് അവാർഡ് നൽകി ആദരിക്കാൻ പുതുക്കാട് പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, വൈസ് പ്രസിഡന്റ് കെ.ജെ ജോജു എന്നിവർ അറിയിച്ചു .10,001 രൂപയും ശില്പവും പ്രശ്‌സ്തി പത്രവുമാണ് നൽകുക. ചിങ്ങം 1ന് കർഷക ദിനത്തിൽ അവാർഡ് സമ്മാനിക്കും. വിവിധ മേഖലകളിൽ കാർഷിക വൃത്തി ചെയ്യുന്നവർക്കുള്ള അവാർഡുകളും നൽകും. ഷാജു കാളിയങ്കര, ജോളി ചുക്കിരി, രാജു തളിയപറമ്പില്‍ , സിജു പയ്യപ്പിളളി, കെ.കെ.ഉണ്ണികൃഷ്ണൻ, ജോയ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |