തൃശൂർ: സ്‌കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾക്ക് സ്‌കാർഫ് അണിയിച്ച് ആദരവ് അർപ്പിച്ചു. മന്ത്രി അഡ്വ. ഒ. ജെ. ജനീഷ്, സനീഷ് കുമാർ ജോസഫ് എം.എൽ.എ , കളക്ടർ ശിഖ എസ്. സുരേന്ദ്രൻ, ഡി.ഇ.ഒ രോഹിത് നന്ദകുമാർ, സീനിയർ സ്‌കൗട്ട് മാസ്റ്ററും മുൻ ഡിസ്ട്രിക്ട് കമ്മീഷണറുമായ ഡേവിസ് എന്നിവരെയാണ് സ്‌കാർഫ് അണിയിച്ച് ആദരിച്ചത്. നാഷണൽ കമ്മീഷണർ പ്രൊഫ. ഡോ. ഇ. യു. രാജൻ, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ വി. എസ്. ഡേവിഡ്, ജില്ലാ സെക്രട്ടറി എ.എം. ജയസൺ, ഹരീഷ് പി., സി.ഐ.തോമസ് സുമി ടീച്ചർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |