SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

അമല ഫെല്ലോഷിപ്പ് മെഗാ മെഡിക്കൽ ക്യാമ്പ്

photo

വടക്കാഞ്ചേരി : അമല ഫെല്ലോഷിപ്പ്, ആക്ട്‌സ് വടക്കാഞ്ചേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.വി.ഫ്രാൻസീസ് അദ്ധ്യക്ഷനായി. ഫാ : ജൂലിയസ് അറയ്ക്കൽ, ഷിബു പുത്തൻ പുരയ്ക്കൽ,നഗരസഭ ചെയർപേഴ്‌സൺ മിനി അരവിന്ദൻ,പി .എൻ.സുരേന്ദ്രൻ, പി .എൻ.വൈശാഖ്, ഫാ : വർഗീസ് തരകൻ,വി. അനിരുദ്ധൻ,അജിത് കുമാർ മല്ലയ്യ,അഡ്വ: റോയ് ഫ്രാൻസീസ്, കെ.എം.അബ്ദുൾ സലീം എന്നിവർ സംസാരിച്ചു. പാപ്പ് സ്മിയർ, ഇ.സി.ജി.ആൻഡ് ബി.പി, ഷുഗർ ടെസ്റ്റുകൾ ഉണ്ടായി.സൗജന്യ കിഡ്‌നി സ്‌ക്രീനിംഗ് ടെസ്റ്റും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL