
തൃശൂർ: താലൂക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ അയ്യാ ഗുരു അനുസ്മരണ സമ്മേളനം തിരുവനന്തപുരം അയ്യാ ട്രസ്റ്റ് ചെയർമാൻ ഡോ. ജി. രവികുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ശശി കളരിയേൽ അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവർ അയ്യാ ഗുരുവിന്റെ ശിഷ്യരായിരുന്നുവെന്നും കേരള നവോത്ഥാനത്തിൽ അദ്ദേഹത്തിനുള്ള പങ്ക് വലുതാണെന്നും ഡോ. ജി. രവികുമാർ പറഞ്ഞു. മാതാജി ഉഷാ ജ്യോതി പ്രിയാനന്ദ സരസ്വതി, വിൻഷി അരുൺകുമാർ, മുരളി സ്വാമി, കരീം പന്നിത്തടം, ആറ്റൂർ സന്തോഷ് കുമാർ, ദിനേഷ് കുമാർ തോട്ടപ്പിള്ളി, കെ. ദിനേഷ് രാജ, പ്രസാദ്, പ്രഭാത്, അഡ്വ. ഷാൻലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |