
തൃശൂർ: ബി.എം.എസ് കേരള തയ്യൽ മസ്ദൂർ ഫെഡറേഷന്റെ സംസ്ഥാനതല പഠനശിബിരം തൃശൂരിലെ ബി.എം.എസ് കാര്യാലയത്തിൽ നടന്നു. ബി.എം.എസ്. ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് റീന സഹദേവൻ അദ്ധ്യക്ഷയായി. പഠനശിബിരത്തിൽ എം.പി. ചന്ദ്രശേഖരൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. ജയൻ എന്നിവർ ക്ലാസ് നയിച്ചു. ബി. രാജശേഖരൻ, എ. ശരീന്ദ്രൻ, സലിം തെന്നിലാപുരം എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാർ സമാപന പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.എൻ. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. സുജാത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |