
തൃശൂർ : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലാതല ഓണം ഖാദി മേള 2026 ഉദ്ഘാടനവും ആദ്യവിൽപ്പനയും ഇന്ന് രാവിലെ 11ന് ഒളരിക്കര ഖാദി കോംപ്ലക്‌സിൽ നടക്കും. മന്ത്രി ഒ.ജെ. ജനീഷ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. രാജൻ ജെ. പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദ്യവിൽപ്പന നിർവഹിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും. കൗൺസിലർമാരായ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, ഷാജു കുണ്ടോളി, ഖാദി ബോർഡ് ഡയറക്ടർ പി.എ. അഷിത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ.കെ. ഉണ്ണിക്കൃഷ്ണൻ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, പി.എം. ലൈല തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |