
തൃശൂർ: നാട്യശ്രീ രംഗകലാ അക്കാഡമിയുടെ 3-ാം വാർഷികാഘോഷം തൃശൂർ കേരള സംഗീത നാടക അക്കാഡമിയുടെ ബ്ലാക്ക് ബോക്സ് വേദിയിൽ നടന്നു. കലാമണ്ഡലം ശ്രീലക്ഷ്മി സ്വാഗതം ആശംസിച്ചു. നാട്യശ്രീ രംഗകലാ അക്കാഡമി പ്രസിഡന്റ് വനജ എ.എസ്.അദ്ധ്യക്ഷയായി.രാജൻ ജെ.പല്ലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി,കലാമണ്ഡലം രാമച്ചാക്യാർ,കലാമണ്ഡലം പി.എൻ.ഗിരിജാ ദേവി,കലാമണ്ഡലം സി.കെ.ശൈലജ എന്നിവർക്ക് ആദരവ് നൽകി.കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം രാജശേഖരനും നാട്യശ്രീ രംഗകലാ അക്കാഡമി വൈസ്‌പ്രസിഡന്റ് സബിത അജിത്തും ആശംസകൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |