
തൃശൂർ: ഹയർസെക്കൻഡറി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി ദിനാഘോഷം എച്ച്.എസ്.പി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.വി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുതിർന്ന അദ്ധ്യാപകരായ കെ.വിജയൻ, പി.ലക്ഷ്മിക്കുട്ടി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി. വി.ബി.മുരളീധരൻ, കെ.എ. മണികണ്ഠൻ, പി.ടി. പുഷ്പ, ഡി. അജിത, പി.വി. വേണുഗോപാലൻ, വി.എസ്. ജയന്തി, കെ.എം. എലിയാസ്, പി. ലക്ഷ്മിക്കുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |