SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

അവിശുദ്ധ കൂട്ടുക്കെട്ടെന്ന്:ബി.ജെ.പി

s

തൃശൂർ: പാറളം പഞ്ചായത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അട്ടിമറിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. പാറളം പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത നടപടിയാണെന്നും പറഞ്ഞു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ അസ്വസ്ഥരായതിന്റെ ഫലമായാണ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL