
തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയം നേടിയ ജില്ലയിലെ 63വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'സമാദരണം 2026' രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷനായി. ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയങ്ങളെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൈറ്റിന്റെ 'ഹരിത വിദ്യാലയം 4.0' വിജയികളായ സേക്രട്ട് ഹാർട്ട് സ്‌കൂൾ (ഒന്നാം സ്ഥാനം), മാതാ ഹൈസ്‌കൂൾ മണ്ണംപേട്ട, സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ കുട്ടനല്ലൂർ, ദീപ്തി ഹൈസ്‌കൂൾ തലോർ, ശ്രീശാരദ ഗേൾസ് ഹൈസ്‌കൂൾ പുറനാട്ടുകര എന്നീ വിദ്യാലയങ്ങൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |