
തൃശൂർ: വൈദ്യരത്‌നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദ്രവ്യഗുണവിജ്ഞാന വകുപ്പ് സംഘടിപ്പിക്കുന്ന 'ദ്രവ്യപ്രാമാണ്യം 2026' ഇന്റർനാഷണൽ കോൺഫറൻസിന്റെ ലോഗോ പ്രകാശനം മന്ത്രി ഒ.ജെ.ജെനീഷ് നിർവഹിച്ചു. കോൺഫറൻസ് ലഘുലേഖയുടെ അനാച്ഛാദനവും നടന്നു. കോഴിക്കോട് എൻ.ഐ.ടി (സി.ഐ.കെ വിഭാഗം), കാലിഫോർണിയ കോളേജ് ഒഫ് ആയുർവേദ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം. പ്രശസ്തരായ ഗവേഷകരും അദ്ധ്യാപകരും ചികിത്സകരും പങ്കെടുക്കും. ഒക്ടോബർ 3ന് തൃശൂർ കാസിനോ ഹോട്ടലിലാണ് കോൺഫറൻസ്. മുന്നോടിയായി ഓൺലൈൻ വർക്ക് ഷോപ്പ് സെപ്തംബർ 29,30ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |