SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

ആർത്തവ വിരാമ കാലത്തെ അസ്വസ്ഥതയകറ്റാൻ 'പൂർണ പദ്ധതി'

d

തൃശൂർ: കോർപ്പറേഷനും ദ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഒഫ് തൃശൂരും ചേർന്ന് സംഘടിപ്പിക്കുന്ന 'പൂർണ' വിമൻസ് വെൽനസ് ഇനിഷ്യേറ്റീവ് ആർത്തവവിരാമ ബോധവത്കരണ പരിപാടി ഇന്ന് തൃശൂർ ടൗൺ ഹാളിൽ നടക്കും.വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ പൂർണ പദ്ധതിയുടെ ലോഗോ പ്രകാശനം അംബാസഡർ കൂടിയായ ചലച്ചിത്രതാരം ലെന നിർവഹിക്കും. സ്കൂളുകളിലെ പ്രധാന അദ്ധ്യാപികമാരും കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും ഉൾപ്പെടെ 400 ഓളം പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മേയർ ഡോ.നിജി ജസ്റ്റിൻ, ടോഗ്സ് തൃശൂർ പ്രസിഡന്റ് ഡോ.നീത ജോർജ്, പൂർണ പദ്ധതിയുടെ അംബാസഡർ ലെന തുടങ്ങിയവർ പങ്കെടുത്തു.

 പൂർണ പദ്ധതി

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ആർത്തവവിരാമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സമൂഹത്തിൽ ശരിയായ അവബോധം എത്തിക്കുകയാണ് ലക്ഷ്യം. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, വൈദ്യോപദേശങ്ങൾ, ആവശ്യമായ പരിശോധനകൾ എന്നിവയെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കും.

35നും 55നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾ നേരിടുന്ന പെരിമെനോപോസ്, മെനോപോസ് തുടങ്ങിയ ആർത്തവ വിരാമഘട്ടത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകളെയും സമൂഹത്തെയും ബോധവത്കരിക്കുകയാണ് ലക്ഷ്യം. സപ്പോർട്ട്, ബാലൻസ്, എംപവർ തുടങ്ങിയ ആശയത്തിലൂന്നി പൂർണ പദ്ധതിയിലൂടെ ബോധവത്കരണം നടത്തും.

- ഡോ.നിജി ജസ്റ്റിൻ മേയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL