
തൃശൂർ: കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി ലംഘിച്ചതിനെത്തുടർന്ന് ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു. ആഗസ്റ്റ് 3, 2024ന് രാവിലെ 10ന് ജലനിരപ്പ് 3.318 മീറ്റർ കടന്ന് 3.588 മീറ്ററിലെത്തിയതോടെയാണ് നടപടി. റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം പഞ്ചായത്തുകളിലും കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |