SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ

photo

  • 45 പേരെ മാറ്റിപ്പാർപ്പിച്ചു


തൃശൂർ: ജില്ലയിലെ വിവിധ താലൂക്കുകളിലായി നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 19 കുടുംബങ്ങളിലെ 45 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മുകുന്ദപുരം താലൂക്കിൽ നാലും തൃശൂർ താലൂക്കിൽ രണ്ടും ക്യാമ്പുകളാണുള്ളത്. മുകുന്ദപുരം താലൂക്കിലെ നെല്ലായി ജെ.യു.പി.എസ് ക്യാമ്പിൽ എട്ട് കുടുംബങ്ങളിലെ 18 പേരുണ്ട്. ഇതിൽ ആറു പുരുഷന്മാരും 10 സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്. നാല് മുതിർന്ന പൗരന്മാരും ഒരു ഗർഭിണിയും ഇവരിൽ ഉൾപ്പെടുന്നു.തൊട്ടിപ്പാൽ കെ.എസ്.യു.പി.എസ് ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് താമസിക്കുന്നത്. ജവഹർ നഗർ പകൽവീട് ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ അഞ്ച് പേർ (രണ്ട് പുരുഷന്മാർ, ഒരു സ്ത്രീ, രണ്ട് കുട്ടികൾ) കഴിയുന്നുണ്ട്. ഇവിടെ മൂന്ന് മുതിർന്ന പൗരന്മാരുമുണ്ട്.
പറപ്പൂക്കര ജി.ഐ.പി.എസ് ക്യാമ്പിൽ ഒരു കുടുംബത്തിലെ നാല് പേരാണുള്ളത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇവർ. ഒരാൾ മുതിർന്ന പൗരനാണ്. തൃശൂർ താലൂക്കിലെ കുറുമ്പിലാവ് ജി.എൽ.പി.എസ് ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരാണുള്ളത്. രണ്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. രണ്ട് മുതിർന്ന പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു. കണിമംഗലം നെടുപുഴ ഗവ. പോളിടെക്‌നിക് ക്യാമ്പിൽ നാല് കുടുംബങ്ങളിലെ ഏഴ് പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഇവിടെയുള്ളത്. മൂന്ന് മുതിർന്ന പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃ​ശൂ​ർ​:​ ജി​ല്ല​യി​ലെ​ ​അ​ങ്ക​ണ​വാ​ടി​ക​ൾ,​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ,​ ​മ​ദ്ര​സ​ക​ൾ,​ ​ന​ഴ്‌​സ​റി​ക​ൾ,​ ​കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ങ്ങ​ൾ,​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ​ ​സ്‌​കൂ​ളു​ക​ൾ,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​ഇ​ന്റ​ർ​വ്യൂ​ക​ൾ​ക്കും​ ​മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL