SignIn
Kerala Kaumudi Online
Thursday, 06 August 2026 1.43 AM IST

നഷാമുക്ത് യുവ വികസിത ഭാരത് കലോത്സവം

nss-kala

തൃശൂർ: മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) സഹകരണത്തോടെ 'നഷാമുക്ത് യുവ വികസിത ഭാരത്' കലോത്സവം മണ്ണുത്തി ഡോൺ ബോസ്‌കോ കോളജിൽ സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ ജിമ്മി ജോസ് അദ്ധ്യക്ഷനായി. വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയിൽ പങ്കെടുത്ത ആൻ മാർട്ടിനെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വിനീത് രവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സമ്മാനവിതരണം നിർവഹിച്ചു. സി. ബിൻസി,രഞ്ജിത്ത് വർഗീസ്, ലിജി ജി. ബോയ്, ഒ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL