
തൃശൂർ: ഒരു വർഷം മുമ്പ് അന്തരിച്ച കേരളവർമ്മ കോളേജ് യൂണിയൻ മുൻ ചെയർമാൻ പി.വി. സന്ദേശിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് 'സന്ദേശ് സ്മൃതി' അനുസ്മരണ ചടങ്ങ് 9ന് രാവിലെ 10ന് കേരളവർമ്മ കോളേജിലെ ശ്രീ ശങ്കരൻ നമ്പ്യാർ ഹാളിൽ നടക്കും. ഹരിതം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും സന്ദേശിന്റെ ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനവും മുൻ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ എ. പ്രസാദ് പങ്കെടുക്കും. സന്ദേശ് സ്മാരക പ്രതിഭാ പുരസ്‌കാരം ഗോപിക നന്ദനയ്ക്കും, വായനാ പുരസ്‌കാരം ഡോ. സ്വപ്ന സി. കോമ്പത്തിനും മുൻ മന്ത്രി കെ. രാജൻ സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |