SignIn
Kerala Kaumudi Online
Thursday, 06 August 2026 1.44 AM IST

വനിത പോളിടെക്‌നിക് ലാറ്ററൽ പ്രവേശനം 13ന്

photo

തൃശൂർ: നെടുപുഴ ഗവ. വനിത പോളിടെക്‌നിക് കോളേജിലെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനം ഓഗസ്റ്റ് 13ന് രാവിലെ 9.30ന് കോളേജിൽ നടക്കും. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ, സിവിൽ, ഡിപ്ലോമ കമേഴ്‌സ്യൽ പ്രാക്ടീസ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. പ്രവേശനത്തിനായി എത്തുന്നവർ രക്ഷിതാവിനോടൊപ്പം എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, പ്ലസ് ടു, ഐ.ടി.ഐ, ജാതി, വരുമാനം, നോൺക്രീമിലെയർ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും ഫീസും സഹിതം ഹാജരാകണം. ക്യാഷായി 3,525 രൂപയും ഓൺലൈനായി 14,400 രൂപയുമാണ് അടയ്‌ക്കേണ്ടത്. വിവരങ്ങൾക്ക് : 0487 2449182, 9495567386. വെബ് സൈറ്റ്: www.polyadmission.org/let

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL