SignIn
Kerala Kaumudi Online
Saturday, 08 August 2026 2.37 PM IST

പ്രഖ്യാപനങ്ങൾ പാതിവഴിയിൽ; അലമാര നിറയാതെ കെ സ്റ്റോർ

photo

വടക്കാഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുമ്പോൾ, പ്രതീക്ഷിച്ച ഫലം കാണാതെ കെ സ്റ്റോറുകൾ. സാധാരണക്കാർക്ക് വിലക്കയറ്റത്തിൽനിന്ന് ഒരു പരിധിവരെ ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സപ്ലൈസ് വകുപ്പ് കേരള സ്റ്റോറുകൾ ആരംഭിച്ചത്. എന്നാൽ സേവനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാനാകാതെ അവ ഇന്ന് സാധാരണ റേഷൻ കടകളായി തുടരുകയാണ്. സംസ്ഥാനത്താകെ ആരംഭിച്ച ഏകദേശം 2,500 കെ സ്റ്റോറുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവ വിരലിലെണ്ണാവുന്നവ മാത്രമാണെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. തലപ്പിള്ളി താലൂക്കിലെ 129 റേഷൻ കടകളിൽ ആറ് കടകളിലാണ് 2023 ജൂൺ 5 മുതൽ കെസ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇന്ന് അവയിൽ പലതും സോപ്പും ഡിറ്റർജന്റ് പൊടിയും പോലുള്ള ഏതാനും ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന കേന്ദ്രങ്ങളായി ചുരുങ്ങി.

വ്യാപാരികൾ കടബാധ്യതയും

300 ചതുരശ്ര അടിയുള്ള റേഷൻ കടകളെയാണ് കെ സ്റ്റോറുകളാക്കി മാറ്റാൻ തെരഞ്ഞെടുത്തത്. സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ വിശ്വാസമർപ്പിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വലിയ തുക മുടക്കിയ റേഷൻ വ്യാപാരികൾക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ കടബാധ്യതയിലായെന്നാണ് പരാതി. സപ്ലൈകോയിലെയും പൊതുവിപണിയിലെയും വിലയ്ക്ക് തന്നെ സാധനങ്ങൾ ലഭ്യമാക്കുമെന്നും റേഷൻ വ്യാപാരികളുടെ വരുമാനം വർധിപ്പിക്കുമെന്നും നൽകിയ ഉറപ്പുകളും നടപ്പായില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. അഞ്ചു കിലോ ഗ്യാസ് സിലിണ്ടറിന് ആവശ്യക്കാരില്ലെന്നതും കെ സ്റ്റോർ ഉടമകൾക്ക് തിരിച്ചടിയായി.

നീണ്ട സേവനപ്പട്ടിക

  • മിൽമ, ശബരി ഉത്പന്നങ്ങൾ വാങ്ങാൻ സൗകര്യം.
  • ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം.
  • 10,000 വരെ ബാങ്കിംഗ് ഇടപാടുകൾ നടത്താനുള്ള സൗകര്യം.
  • എ.ടി.എം. സേവനം ലഭ്യമാക്കുമെന്ന വാഗ്ദാനം.
  • വാട്ടർ ബിൽ അടയ്ക്കാനുള്ള സൗകര്യം.
  • 5 കിലോ എൽ.പി.ജി. സിലിണ്ടർ കുറഞ്ഞ വിലയ്ക്ക്
  • അധിക സേവനങ്ങൾക്ക് പ്രത്യേക ഫീസ് ഈടാക്കില്ലെന്ന ഉറപ്പ്.
  • കാർഷിക, വ്യവസായിക ഉത്പന്നങ്ങൾ കെ സ്റ്റോറുകൾ വഴി വിപണിയിലെത്തിക്കാൻ പദ്ധതി.
  • ആധാർ,പെൻഷൻ, ഇൻഷ്വറൻസ്,ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള സി.എസ്.സി. സേവനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL