
തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസ്,ദേശീയ ആരോഗ്യ ദൗത്യം,ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസ്,നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി.എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി റെഡ് റിബ്ബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു. 8 കൈപ്പമംഗലം ജി.എഫ്.വി.എച്ച്.എസ്.സ്‌കൂളിൽ നിന്നുള്ള ആവണി ടി.എ,നവമി കെ.വി.,കരൂപ്പടന്ന ജി.എച്ച്.എസ്.സ്‌കൂളിൽ നിന്നുള്ള യദുകൃഷ്ണ പി.ആർ.,ശ്രീഹരി വി.എ.,കൊരട്ടി എൽ.എഫ്.സി.എച്ച്.എസ്.സ്‌കൂളിൽ നിന്നുള്ള ദേവ് എസ്.മേനോൻ,ഗോപാൽ കൃഷ്ണൻ എം.യു.എന്നിവർ മത്സരത്തിൽ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സോണിയ ജോണി പി.ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീജ സി.എം.,ഡോ.ബിന്ദു,ഷൈനി,അൽജോ സി.ചെറിയാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |