SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

201 കുടുംബശ്രീ ഓണച്ചന്തകൾ

z

തൃശൂർ: ഓണവിപണിയിൽ സജീവമാകാൻ "ഓണം കുടുംബശ്രീയോടൊപ്പം" എന്ന ടാഗ്‌ലൈനിൽ 201 വിപണനമേളകളുമായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ. ജില്ലയിലെ 100 സി.ഡി.എസ് പരിധിയിൽ രണ്ട് വീതവും ജില്ലാതലത്തിൽ ഒന്നും ഉൾപ്പെടെയുള്ള മേളകളിലൂടെ വിഷരഹിത ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കും. സംരംഭകർക്ക് മികച്ച വിപണി ഉറപ്പാക്കുന്ന മേളകളിൽ കാർഷിക വിളകളും വൈവിധ്യമാർന്ന കുടുംബശ്രീ ഉൽപ്പന്നങ്ങളും അണിനിരക്കും.

ഓരോ സി.ഡി.എസും 500 മുതൽ 750 രൂപ വരെ വിലയുള്ള 100 ഓണക്കിറ്റുകൾ വീതം വിപണിയിലിറക്കും. ചിപ്സ്, ശർക്കരവരട്ടി, പപ്പടം, അച്ചാർ, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങൾ കിറ്റിലുണ്ടാകും. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെയും സ്പോൺസർഷിപ്പിന്റെയും സഹായത്തോടെ സൗജന്യമായി ഓണക്കിറ്റുകൾ നൽകാനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL