
തൃശൂർ: വിമല കോളേജ് കൊമേഴ്‌സ് ആൻഡ് റിസർച്ച് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നഡ്ജ് തന്ത്രങ്ങളുടെ വികസനത്തെക്കുറിച്ച് അന്താരാഷ്ട്ര പ്രഭാഷണം സംഘടിപ്പിച്ചു. ഇന്റർനാഷണൽ ടോക്ക് സീരീസിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഷെഫീൽഡ് ഹാലം സർവകലാശാല പ്രൊഫസർ ഒഫ് മാർക്കറ്റിംഗ് ആൻഡ് റെസ്‌പോൺസിബിൾ എന്റർപ്രൈസ് പ്രൊഫ.സുനിൽ സഹദേവ് മുഖ്യപ്രഭാഷണം നടത്തി. സർക്കുലാർ ഇക്കോണമി സ്വീകരിക്കുന്നതിൽ ഫലപ്രദമായ 'നഡ്ജ്' തന്ത്രങ്ങളുടെ പ്രാധാന്യവും സുസ്ഥിര ഉപഭോഗ - വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. മരിയൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിസ്റ്റർ ബീന ജോസ് അദ്ധ്യക്ഷയായി. ഡോ.കെ. ശാലിനി സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |