SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.53 AM IST

എം.പി.പരമേശ്വരൻ: ശാസ്ത്രത്തെ ജനകീയമാക്കിയ വിപ്ലവകാരി

f

തൃശൂർ: ശാസ്ത്രത്തെ സാമൂഹിക മാറ്റത്തിനുള്ള ആയുധമാക്കി മാറ്റിയ ഡോ.എം.പി.പരമേശ്വരന്റെ രചനകൾ അറിവിന്റെ ലോകത്ത് സമാനതകളില്ലാത്ത ഇടപെടലുകളായിരുന്നു. ശാസ്ത്രം,രാഷ്ട്രീയം,പരിസ്ഥിതി,ഊർജ്ജം,വികസനം,ജനാധിപത്യം തുടങ്ങി വൈവിദ്ധ്യമാർന്ന വിഷയങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം ശാസ്ത്രവും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധം ലളിതമായി ആവിഷ്‌കരിച്ചു. കാലത്തിനൊപ്പം മാറിയ ചോദ്യങ്ങളെ ശാസ്ത്രീയമായി സമീപിച്ച ഡോ.എം.പി.പരമേശ്വരൻ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.

 സ്വന്തം കൃതികൾ (പ്രധാനപ്പെട്ടവ)

പ്രകൃതി സമൂഹം ശാസ്ത്രം, ഇംഹോതെപ് മുതൽ ടോളമി വരെ, പിരമിഡിന്റെ നാട്ടിൽ, തലതിരിഞ്ഞ ഭൗതികം (2ഭാഗങ്ങൾ), സ്ത്രീകളും സാമൂഹ്യമാറ്റവും, വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകളെ ചെറുക്കുക, ആണവനിലയങ്ങൾ, ഇന്ത്യൻ ആണവ പരിപാടി സംക്ഷിപ്ത ചരിത്രം, പുതിയ ലോകം പുതിയൊരു ഇന്ത്യ, സെപ്തംബർ 11ന് ശേഷം, ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ, വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ (1958 -1993 വരെ), ശാസ്ത്രത്തിന്റെ ഉത്പത്തിയും വികാസവും, പണത്തിന്റെ പൊരുൾ, യൂഗോ ഷാവേസ് -ഒരു രാഷ്ട്രീയ ജീവചരിത്രം, കാലഹരണമില്ലാത്ത സ്വപ്നങ്ങൾ (ആത്മകഥ)

 മറ്റുള്ളവരുമായി ചേർന്നെഴുതിയത്(പ്രധാനപ്പെട്ടവ)

കേരള വികസനം: ഒരു ജനപക്ഷസമീപനം (എഡിറ്റർ:എം.പി.കെ.രാജേഷ്), കണക്കറിവ് (ഇ.കൃഷ്ണൻ), ജനകീയ ഗവേഷണം സാമൂഹ്യവിപ്ലവത്തിന് (എൻ.കെ.ശശിധരൻ പിള്ള,വി.ജി.ഗോപിനാഥൻ),ഊർജ്ജം ഊർജ്ജം (ആർ.വി.ജി.മേനോൻ), കേരളത്തിന്റെ സമ്പത്ത് (എഡിറ്റർ), നാം ജീവിക്കുന്ന ലോകം (സി.ജി.ശാന്തകുമാർ), കരിയുന്ന കൽപ്പവൃക്ഷം (തോമസ് ഐസക്), അർത്ഥശാസ്ത്രം ഹരിശ്രീ (തോമസ് ഐസക്)

 പരിഭാഷകൾ:

നയി തലീമിന്റെ കഥ, മുതലാളിത്തത്തിനെതിരെ പരിസ്ഥിതിവിജ്ഞാനം, അമേരിക്കൻ ഐക്യനാടുകളുടെ ജനകീയചരിത്രം -3 വാള്യം, ഇടതുപക്ഷത്തിന്റെ പുനർനിർമ്മാണം, ഇന്നുതന്നെ കെട്ടിപ്പടുക്കുക -21ാം നൂറ്റാണ്ടിലെ സോഷ്യലിസം, ആംനസ്റ്റി ഇന്റർനാഷണൽ: നവകൊളോണിയൽ ദൗത്യത്തിന്റെ മറ്റൊരു മുഖം, മാർക്സിനെ വീണ്ടും വായിക്കുമ്പോൾ, സോഷ്യലിസമോ കാടത്തമോ, ചൈനയും സോഷ്യലിസവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL