
തൃശൂർ: ലയൺസ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിളിന്റെ 2026-27 വർഷത്തെ ഹ്യൂമാനിറ്റേറിയൻ സർവീസസ് കോ- ഓർഡിനേറ്ററായി മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ സുഷമ നന്ദകുമാറിനെ നിയമിച്ചു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കോ-പ്രമോട്ടർ,മണപ്പുറം റിതി ജ്വല്ലറി മനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുഷമയുടെ നേതൃത്വ മികവും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് നിയമനം.
കേരളത്തിലെ ആദ്യ വനിതാ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സണായ ഇവർ, 2022-23 കാലയളവിലെ ഡിസ്ട്രിക്ട് ഗവർണറായിരുന്നു. ലയൺസ് ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങൾക്കായി 1.5 മില്യൺ യു.എസ് ഡോളർ സമാഹരിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |