
തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്‌സ് ഗിൽഡ് കേരള 16-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, 'ലൈറ്റ് ആൻഡ് സൗണ്ടാണ് ഞങ്ങളുടെ ലഹരി' എന്ന സന്ദേശവുമായി ലഹരിക്കെതിരെ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു. ഓണേഴ്‌സ് ഗിൽഡ് വിന്നേഴ്‌സ് ട്രോഫികൾക്കായുള്ള മത്സരങ്ങൾ കുട്ടനെല്ലൂർ ടർഫിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മുൻ സന്തോഷ് ട്രോഫി - കെ.എസ്.ഇ.ബി. താരം പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഒല്ലൂർ എ.സി.പി കെ.പി. ബെന്നി വിജയികൾക്കുള്ള സമ്മാനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |