SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

വൈക്കം വിജയലക്ഷ്മിക്ക് ഹൃദയ പുരസ്‌കാരം

d

തൃശൂർ: ഹൃദയ ഫൗണ്ടേഷൻ പുരസ്‌കാരം ഗായിക വൈക്കം വിജയലക്ഷ്മമിക്ക് നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 50,000രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ശാരീരിക പരിമിതികൾക്കിടയിലും സംഗീത ലോകത്ത് വൈക്കം വിജയലക്ഷ്മിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. ഗാനാലാപന രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരം ആഗസ്റ്റ് അവസാനവാരം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സാമൂഹിക രാഷ്ട്രീയ സിനിമാ മേഖലകളിലെ ഒട്ടനവധി പ്രതിഭകൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ.ജയിംസ് ചിറ്റിലപ്പിള്ളി, അഡ്വ.സുഷിൽ ഗോപാൽ, കെ.പി.അനൂപ്, മഹേഷ് പൗലോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL