
തൃശൂർ: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി ഒ.ജെ.ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. മാർച്ച് പാസ്റ്റും മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും ഉണ്ടായിരിക്കും. ദേശഭക്തിഗാനം, മികച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫി വിതരണം, സായുധസേന പതാകനിധി റോളിംഗ് ട്രോഫി വിതരണം എന്നിവയ്ക്ക് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകൾ അവസാനിക്കും.
സിറ്റി വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എം.മഹേഷ് കുമാർ പരേഡ് കമാൻഡറാകും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി നകുൽ ദേശ്മുഖ്, ജില്ലാ പൊലീസ് മേധാവി (റൂറൽ) മുഹമ്മദ് നദീമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |