
തൃശൂർ: സെപ്തംബർ ഒന്നിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന സി.പി.ഐ ഡൽഹി മാർച്ചിന്റെ ഭാഗമായി പാർട്ടി ദേശീയ കൗൺസിൽ പുറത്തിറക്കിയ കാർഷിക വിഷയത്തിലുള്ള ലഘുലേഖ പ്രകാശനം ചെയ്തു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി.സന്തോഷ് കുമാർ എം.പി., പാർട്ടി ദേശീയ കൗൺസിൽ അംഗം കെ. രാജൻ എം.എൽ.എയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എം.പി., സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. വത്സരാജ് എം.എൽ.എ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.എസ്. സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |