
തൃശൂർ: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാർക്ക് ക്ഷേമനിധിയും പെൻഷനും നടപ്പിലാക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ (കെർക്ക) ജില്ലാ കൺവെൻഷൻ. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് കെ.ജോസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. ജോൺസൺ കെ.ജെ.സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ജോസ് വിക്ടർ മുഖ്യപ്രഭാഷണം നടത്തി. കെർക്കയുടെ 'ഹരിത കേരളം' പദ്ധതിക്കും ജില്ലാ കമ്മിറ്റിയുടെ സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കും കൺവെൻഷനിൽ തുടക്കം കുറിച്ചു. ജില്ലാ കോ -ഓർഡിനേറ്റർ ബിജു എസ്.നായർ സ്വാഗതവും മധു കാരിക്കോടൻ നന്ദിയും പറഞ്ഞു. കനകരാജ് ആറ്റൂർ, ഉണ്ണികൃഷ്ണൻ എം.ആർ., ജെയിംസ് പാങ്ങാടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |