
കൊടുങ്ങല്ലൂർ: പൂക്കളുടെ സൗന്ദര്യവും വൈവിദ്ധ്യവും പ്രാധാന്യവും പ്രകൃതിയുടെ നിലനിൽപ്പിൽ അവ വഹിക്കുന്ന പങ്കും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവനിൽ ഫ്ലവേഴ്സ് ഡേ ആലോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ലക്ഷ്മി. വി.എ, മിലൻ.സി.എൽ എന്നിവർ സ്‌പീച്ച് അവതരിപ്പിച്ചു. കുട്ടികൾ ഇഷ്ടപ്പെട്ട പൂവ് വരച്ച് കളർ ചെയ്യുകയും പൂക്കൾക്കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. പൂക്കളുടെ മനോഹാരിതയിൽ പലവർണ്ണത്തിൽ വസ്ത്രങ്ങൾ ധരിച്ച വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ബാബാസായി എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, സ്കൂൾ അക്കാഡമിക് ഡയറക്ടർ സി. വിജയകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.വരദ.ബി.മേനോൻ, പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ് പ്രിൻസിപ്പൽ പി.സി.മോഹനൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |