SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

സീഡ്‌സിന്റെ ഓണാഘോഷം

photo

കൊടുങ്ങല്ലൂർ : കെ.കെ.ടി.എം സീഡ്‌സിന്റെ നേതൃത്വത്തിൽ മേത്തല മാതൃസദനം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സീഡ്‌സ് പ്രസിഡന്റ് അഡ്വ. സി.ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാതൃസദനത്തിലെ അമ്മമാർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സീഡ്‌സ് വൈസ് പ്രസിഡന്റ് ആര്യ രാമചന്ദ്രൻ, മാതൃസദനം പ്രസിഡന്റ് ഒ.പി. സുരേഷ്, കമ്മിറ്റി അംഗവും മുൻസിപ്പൽ കൗൺസിലറുമായ ടി.എസ്. സജീവൻ,സീഡ്‌സ് വൈസ് പ്രസിഡന്റ് സി.ബി.ഷനിൽ, സെക്രട്ടറി അഡ്വ. വി.എ.റംലത്ത് എന്നിവർ സംസാരിച്ചു. അമ്മമാർക്ക് സീഡ്‌സിന്റെ നേതൃത്വത്തിൽ ഓണോപഹാരങ്ങളും വിഭവ സമൃദ്ധമായ സദ്യയും നൽകി. ഓണക്കാല കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.കെ.ടി.എം. ഗവ. കോളേജിലെ അർഹരായ ഏതാനും വിദ്യാർത്ഥികൾക്ക് ഓണപ്പുടവയും അർഹരായ ഏതാനും പൂർവ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലെ മുഴുവൻ അന്തേവാസികൾക്കും ഓണക്കോടി വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL