SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

ബി.ജെ.പി ധർണ

ollr
കുട്ടനെല്ലൂർ സെന്ററിലെ ഗതാഗതക്കുരുക്കിനും അപകടാവസ്ഥയ്ക്കും ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് വി. വിപിൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കുട്ടനെല്ലൂർ സെന്ററിലെ ഗതാഗതക്കുരുക്കിനും അപകടാവസ്ഥയ്ക്കും ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഭീഷണിയായി നിൽക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റും അശാസ്ത്രീയമായി നിർമ്മിച്ച കോൺക്രീറ്റ് സ്ലാബും ഭിത്തിയും അടിയന്തരമായി നീക്കം ചെയ്ത് റോഡിന് വീതി കൂട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ധർണ തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വി. വിപിൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൺവീനർ കെ.ആർ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാക്കനാട്, നിമേഷ് പള്ളിശ്ശേരി, അജയൻ വെണ്മണി, അശ്വനി അജയൻ എന്നിവർ സംസാരിച്ചു. സുശാന്ത് ഐനിക്കുന്നത്ത്, സുബീഷ് ചന്ദ്രൻ, മോഹിനി അജയൻ, ബാബു മേനകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL